കോവിഡ് വ്യാപനം;കർണാടകയിൽ വാരാന്ത്യ കർഫ്യു ഏർപ്പെടുത്തി

tt
ബംഗളൂരു: കർണാടകയിൽ കോവിഡ്​ മൂന്നാം തരംഗം റിപ്പോർട്ട്​ ചെയ്തതോടെ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പ്രതിദിന കോവിഡ്​ ​കേസ്​ 2000 കടന്നതിന്​ പിന്നാലെയാണ്​ പ്രഖ്യാപനം. മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈയുടെ നേതൃത്വത്തിൽ രാത്രി രണ്ടര മണിക്കൂറോളം അടിയന്തരയോഗത്തിൽ ആരോഗ്യമന്ത്രി കെ. സുധാകർ, റവന്യൂ മന്ത്രി ആർ. അശോക തുടങ്ങിയവർ പ​ങ്കെടുത്തു.

അതേ സമയം, രാത്രി കർഫ്യു തുടരും. സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനം ആക്കി ചുരുക്കി. ബംഗളൂരുവിൽ സ്കൂളുകൾക്കും കോളേജുകൾക്കും വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. 10,11, 12 ക്ലാസുകൾക്ക് ഒഴികെയാണ് അവധി. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തിയിൽ കർശന പരിശോധന നടത്തും. കേരള അതിർത്തികളിൽ പരിശോധന വർദ്ധിപ്പിക്കും. തിയേറ്ററുകൾ, മാളുകൾ, പബുകൾ എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം 50 ശതമാനമാക്കി. പൊതുഇടങ്ങളിൽ ഒത്തുചേരുന്നത് നിരോധിച്ചു.