രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

uiy
ന്യൂഡൽഹി;രാജ്യത്തെ കോവിഡ്(covid) പ്രതിദിന കേസുകളി‌ൽ വൻ വർധന. 24 മണിക്കൂറിനിടെ 117000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂൺ ആറിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. മുംബൈയിൽ മാത്രം 20000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണം.ഒമിക്രോണ്‍ (omicron)ബാധിതരുടെ എണ്ണവും കൂടുകയാണ്. 

 

അതേസമയം രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും.നാല് മണിക്ക് വെര്‍ചല്‍ യോഗമാകും നടക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും. അറുപത് വയസിന് മുകളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും പത്താംതീയതി മുതല്‍ കരുതല്‍ ഡോസ് നല്‍കി തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്.