കോവിഡ് മൂന്നാം തരംഗം ഉടൻ : മുന്നറിയിപ്പുമായി ഐഎംഎ

SG

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ഉ​ട​നെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്ക​ണ​മെ​ന്നും ഐ​എം​എ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ള​ട​ക്കം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നും അ​ടു​ത്ത മൂ​ന്ന് മാ​സം നി​ർ​ണാ​യ​ക​മെ​ന്നും ഐ​എം​എ അ​റി​യി​ച്ചു.

അതേസമയം, കോവിഡ് ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും പോലെ ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്നാണ് ഐസിഎംആർ പഠനം. വാക്സിൻ സ്വീകരിച്ചാൽ മൂന്നാം തരംഗത്തെ വിജയകരമായി മറികടക്കാമെന്ന് ഐസിഎംആർ വ്യക്തമാക്കിയിരുന്നു.