മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗം; സമ്പൂർണ ലോക്ഡൗൺ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി

jj
മുംബൈ: മഹാരാഷ്ട്രയിൽ (Maharashtra) കോവിഡ് മൂന്നാം തരംഗം (Covid Third Wave) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ  സമ്പൂർണ ലോക്ഡൗൺ (Complete Lock Down) ഇപ്പോൾ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ. രോഗം സ്ഥിരീകരിക്കുന്നവരിൽ 90 ശതമാനവും ലക്ഷണങ്ങളില്ലാത്തവരാണ്. ശേഷിക്കുന്ന 10ൽ രണ്ട് ശതമാനത്തെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. 

അതേസമയം സംസ്ഥാനത്ത് ഇന്നലെ 26,538 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 15,000ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ രോഗികളുടെ എണ്ണം 20,000 കടന്നാൽ ലോക്ഡൗൺ വേണ്ടി വരുമെന്ന് മേയർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലാണെന്ന് ഇന്നലെ കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി സ്ഥിരീകരിച്ചിരുന്നു.