രാജ്യത്ത് 41,157 പേര്‍ക്ക് കൂടി കോവിഡ്; 518 മരണം

covid india

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 41,157 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 31,106,065 ആയി ഉയര്‍ന്നു. ഇന്നലെമാത്രം 518 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 413,609 ആണ്.നിലവില്‍ രാജ്യത്ത് 422,660 ആക്ടീവ് കേസുകളാണുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 1.36 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മണിക്കൂറുകളില്‍ 42,004 പേരാണ് രോഗമുക്തി നേടിയത്.  ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,02,69,796 ആയി ഉയര്‍ന്നു.
അതേസമയം, ഇന്ത്യയില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 40 കോടി കടന്നു. 

അതിനിടെ, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പത്തൊന്‍പത് കോടി പേര്‍ക്കാണ് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെമാത്രം  4.75 ലക്ഷം പുതിയ കേസുകളും സ്ഥിരീകരിച്ചു. മരണസംഖ്യ 40,98,484 ആയി ഉയര്‍ന്നു. നിലവില്‍ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.