രാജ്യത്ത് 24 മണിക്കൂറിനിടെ 45,352 പേർക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.45 ശതമാനം

f
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പു​തു​താ​യി 45,352 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ​ക്കാ​ൾ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 366 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​തോ​ടെ ആ​കെ മ​ര​ണം 4,39,895 ആ​യി. 34,791 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ കേ​സു​ക​ളി​ൽ 32,097 എ​ണ്ണ​വും കേ​ര​ള​ത്തി​ൽ​നി​ന്നാ​ണ്. പ​കു​തി​യി​ലേ​റെ മ​ര​ണ​ങ്ങ​ളും (188) കേ​ര​ള​ത്തി​ലാ​ണ്. രോഗമുക്തി നിരക്ക് 97.45 ശതമാനം. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കേസുകളിൽ 3.6 ശതമാനം കുറവ്. ഇതോടെ ആകെ കോവിഡ് കേസുകൾ 3,29,03,289 ആയി ഉയർന്നു.രാ​ജ്യ​ത്ത് ഇ​തു​വ​രെ 67,09,59,968 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി.