രാജ്യത്ത് 24 മണിക്കൂറിനിടെ 47,092 പേർക്ക് കോവിഡ്; 509 മരണം

k

ന്യൂഡൽഹി; രാജ്യത്ത് 24 മണിക്കൂറിനിടെ 47,092 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകൾ  3,28,57,937 ആയി ഉയർന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 509മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് മരണം നാല് ലക്ഷം കവിഞ്ഞു. 4,39,529 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 

കോവിഡ് ബാധിച്ച് നിലവിൽ രാജ്യത്ത് ചികിത്സയുള്ളവരുടെ എണ്ണം 3,89,583 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 3,20,28,825 ആണ്. ഇതുവരെ രാജ്യത്ത് 66,30,37,334 ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്.