മുംബൈയില്‍ 24 മണിക്കൂറിനിടെ 93 പൊലീസുകാര്‍ക്ക് കോവിഡ്

yr
മുംബൈ;മുംബൈയില്‍ 24 മണിക്കൂറിനിടെ 93 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മുംബൈയില്‍ മാത്രം 9657 പൊലീസുകാര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 123 പേര്‍ മരണപ്പെട്ടു. ആശുപത്രിയിലും വീടുകൡലുമായി 409 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

അതേസമയം മുംബൈയില്‍ 20,971 പുതിയ കൊവിഡ് കേസുകളും 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പോസിറ്റീവായവരില്‍ 84 ശതമാനം പേര്‍ക്കുമാത്രമാണ് രോഗലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 8,490 പേര്‍ രോഗമുക്തി നേടി. 91,731 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്.