രാജ്യത്ത് കുട്ടികളുടെ കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം

9
ന്യൂഡൽഹി; രാജ്യത്തെ കൗമാരക്കാരുടെ കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം. കോവിൻ പോർട്ടൽ വഴി 7 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ വാക്സിനേഷനായി 157 കേന്ദ്രങ്ങൾ സജ്ജമാക്കി. അതേസമയം രാജ്യത്ത് കോവിഡ്, ഒമിക്രോൺ കേസുകൾ കുതിച്ചുയരുകയാണ്.

15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷനാണ് ഇന്ന് ആരംഭിക്കുന്നത്. ഭാരത് ബയോടെകിന്‍റെ കോവാക്സിൻ നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസായാണ് നൽകുക. ഇതുവരെ ഏഴ് ലക്ഷത്തിലധികം വിദ്യാർഥികൾ വാക്സിനേഷനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഓൺലൈൻ രജിസ്ട്രേഷൻ സാധിക്കാത്തവർക്ക് വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാം.