കെ വി സു​ബ്ര​മ​ണ്യ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനമൊഴിയുന്നു

കെ. വി സു​ബ്ര​മ​ണ്യ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനമൊഴിയുന്നു
 

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് കെ.​വി. സു​ബ്ര​മ​ണ്യ​ന്‍ സ്ഥാ​ന​മൊ​ഴി​യു​ന്നു. മൂ​ന്ന് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ​യാ​ണ് സ്ഥാ​ന​മൊ​ഴി​യു​ക.

സ്ഥാ​ന​മൊ​ഴി​ഞ്ഞശേ​ഷം അ​ക്കാ​ദ​മി​ക് മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ച് പോ​കു​മെ​ന്ന് സു​ബ്ര​മ​ണ്യ​ന്‍ വ്യ​ക്ത​മാ​ക്കി.

രാ​ഷ്ട്ര​ത്തെ സേ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് മ​ഹ​ത്താ​യ കാ​ര്യ​മാ​യി ക​രു​തു​ന്നു. വ​ലി​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ല​ഭി​ച്ച​തെ​ന്നും സു​ബ്ര​മ​ണ്യ​ന്‍ ട്വീ​റ്റ് ചെ​യ്തു.

"രാഷ്ട്രത്തെ സേവിക്കാന്‍ കഴിഞ്ഞത് മഹത്തായ കാര്യമായി കരുതുന്നു. വലിയ പിന്തുണയും പ്രോത്സാഹനവുമാണ് എല്ലാവരില്‍ നിന്നുമുണ്ടായത്''- കെ.വി സുബ്രമണ്യന്‍ ട്വീറ്റ് ചെയ്തു. തനിക്ക് ഈ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും അദ്ദേഹം നന്ദി പറഞ്ഞു.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് 2018 ഡിസംബറില്‍ ഐ.എസ്.ബി ഹൈദരാബാദിലെ പ്രൊഫസറായിരുന്ന കെ.വി സുബ്രമണ്യന്‍ സ്ഥാനമേല്‍ക്കുന്നത്.