ലഖീംപൂർ സംഘർഷം: ആശിഷ് മിശ്ര നാളെ സുപ്രീം കോടതിയിൽ ഹാജരായില്ലെങ്കിൽ നിയമനടപടി

Ashish Mishra
 

ന്യൂഡല്‍ഹി: ആശിഷ് മിശ്ര നാളെ സുപ്രീം കോടതിയിൽ ഹാജരായില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും യുപി സർക്കാർ. ആശിഷ് മിശ്രയോട് നാളെ കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസ്. സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് നടപടി.

അതേസമയം, കേസ് പരിഗണിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി. കൂടാതെ കേന്ദ്ര മന്ത്രി അജയ് ശർമ്മ ടെനിയുടെ വീടിന് മുന്നിൽ യുപി പൊലീസ് നോട്ടീസ് പതിച്ചു.

ലഖീംപൂർ സംഘർഷം സംബന്ധിച്ച കേസിൽ യുപി സർക്കാരിനെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേസ് പൂജ അവധിക്ക് ശേഷം പരിഗണിക്കുമെന്നും, കേസിൽ അതിന് മുമ്പ് ശക്തമായ നടപടി ഉണ്ടാകണമെന്ന് കോടതി നിർദ്ദേശിച്ചു.