ലഖിംപൂര്‍ കർഷക കൂട്ടക്കൊല: മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡിയുടെ ബന്ദ് ഇന്ന്

fa
 

മും​ബൈ: ലഖിംപൂർ ഖേരി കർഷക കൊലപാതക കേസിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡിയുടെ ബന്ദ് ഇന്ന്. ശിവസേന, എൻസിപി, കോൺഗ്രസ് തുടങ്ങി ഭരണപക്ഷ പാർട്ടികളുടെ ആഭിമുഖ്യത്തിലാണ് ബന്ദ്.  അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ഒ​ഴി​കെ എ​ല്ലാം അ​ട​ച്ചി​ടു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചു.മ​ഹാ​രാ​ഷ്ട്ര​യി​ലെ 12 കോ​ടി ജ​ന​ങ്ങ​ൾ ക​ർ​ഷ​ക​രെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് മ​ന്ത്രി ന​വാ​ബ് മാ​ലി​ക് പ​റ​ഞ്ഞു. പി​ന്തു​ണ​യെ​ന്നാ​ൽ നി​ങ്ങ​ളെ​ല്ലാ​വ​രും ബ​ന്ദി​ൽ പ​ങ്കെ​ടു​ക്കു​ക​യും ഒ​രു ദി​വ​സം നി​ങ്ങ​ളു​ടെ ജോ​ലി നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് മാ​ലി​ക് അ​ഭ്യ​ർ​ത്ഥി​ച്ചു.

അതേസമയം, കേന്ദ്രമന്ത്രിയുടെ മകനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ലഖിംപൂർ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ആവശ്യത്തെ ആശിഷ് മിശ്ര ടേനി എതിർക്കും. അതേസമയം, അജയ് മിശ്ര ടേനിയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സംയുക്ത കിസാൻ മോർച്ച നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നാളെ മുതൽ കർഷകരുടെ ചിതാഭസ്മവും വഹിച്ചുക്കൊണ്ടുള്ള യാത്ര നടത്താനാണ് സംയുക്‌ത കിസാൻ മോർച്ചയുടെ തീരുമാനം.