ല​ഖിം​പു​ർ ഖേ​രി സം​ഭ​വം: ആ​ശി​ഷ് മി​ശ്ര ഇന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​ല്ല

ghj
 

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​ർ ഖേ​രി​യി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ വാ​ഹ​നം ഇ​ടി​ച്ചു​ക​യട്ടിയ സംഭവത്തിൽ കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ 10ന് ​ഹാ​ജ​രാ​കാ​ൻ അ​ശി​ഷി​ന് ഉ​ത്ത​ർ​പ്ര​ദേ​ശ് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ആ​ശി​ഷ് നേ​പ്പാ​ളി​ലേ​ക്ക് ക​ട​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ല​ഖിം​പു​ർ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ യു​പി ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.അ​തേ​സ​മ​യം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​ണ്. യു​പി സ​ർ​ക്കാ​രി​ന് വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വെ​യാ​ണ് ഹാ​ജ​രാ​കു​ന്ന​ത്​.