ലഖിംപുര്‍ ഖേരി സംഘർഷം; യുപി സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

supreme

 ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അടിന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ നാളെ വീണ്ടും വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ടത്.വെ​ള്ളി​യാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. 

എ​ട്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ൽ ക​ർ​ഷ​ക​ർ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ തു​ട​ങ്ങി​യ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. നി​ങ്ങ​ൾ ആ​ർ​ക്കൊ​ക്കെ എ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു, എ​ത്ര പേ​രെ അ​റ​സ്റ്റ് ചെ​യ്തുവെന്നും  സു​പ്രിം കോ​ട​തി ചോ​ദി​ച്ചു.

മകനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ മരണപ്പെട്ട ഒരാളുടെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും അവര്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ ഒരു സന്ദേശം ലഭിച്ചുവെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ്‌ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ഉടന്‍ ആശയവിനിമയം നടത്തുകയും അവര്‍ക്ക് വേണ്ട മെഡിക്കല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് നിര്‍ദേശിച്ചു.