ലഖിംപുര്‍ ഖേരി: അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ന് സ​മ​ന്‍​സ്

  Ajay Mishra
 

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ഖിം​പു​ര്‍ ഖേ​രി​യി​ല്‍ ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് നേ​രെ വാ​ഹ​നം ഇ​ടി​ച്ച് ക​യ​റ്റി ക​ര്‍​ഷ​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ന്‍ ആ​ശി​ഷ് മി​ശ്ര​യ്ക്ക് സ​മ​ൻ​സ്. ആ​ശി​ഷി​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സാ​ണ് സ​മ​ന്‍​സ് അ​യ​ച്ച​ത്.

കര്‍ഷകര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ആശിശ് മിശ്രക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആ​ശി​ഷ് മി​ശ്ര​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ന്ന ര​ണ്ട് പേ​രെ ഇ​ന്ന് യു​പി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. കൊ​ല​ക്കു​റ്റ​ത്തി​ന് ല​വ്കു​ഷ് റാ​ണ, ആ​ശി​ഷ് പാ​ണ്ഡെ എ​ന്നി​വ​രേ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തേ​സ​മ​യം ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ൽ യു​പി സ​ർ​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി. പോ​ലീ​സ് എ​ത്ര​പേ​രെ അ​റ​സ്റ്റ് ചെ​യ്തു​വെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. കൊ​ല്ല​പ്പെ​ട്ട ല​വ്പ്രീ​ത് സിം​ഗി​ന്‍റെ മാ​താ​വി​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കാ​നും യു​പി സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

എ​ട്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ൽ ക​ർ​ഷ​ക​ർ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ തു​ട​ങ്ങി​യ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. നി​ങ്ങ​ൾ ആ​ർ​ക്കൊ​ക്കെ എ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു, എ​ത്ര പേ​രെ അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും സു​പ്രീം കോ​ട​തി ചോ​ദി​ച്ചു.

ഒക്ടോബര്‍ മൂന്ന് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ആശിശ് മിശ്ര കര്‍ഷകര്‍ക്കുനേരെ വെടിവെച്ചെന്നും കാര്‍ ഓടിച്ചകയറ്റിയപ്പോള്‍ അദ്ദേഹമുണ്ടായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം എഫ്‌ഐആറിലെ ആരോപണങ്ങള്‍ ആശിശ് മിശ്ര തള്ളി. കാര്‍ കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറിയപ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.