ലഖിംപുര്‍ കൂട്ടകുരുതി: മന്ത്രി പുത്രന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല

ashish mishra
 

ലഖ്‌നൗ: ലഖിംപുര്‍ കൂട്ടകുരുതിയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യഹര്‍ജി ലഖിംപുര്‍ ഖേരി കോടതി തള്ളി. ആശിഷിനൊപ്പമുണ്ടായിരുന്ന ആശിഷ് പാണ്ഡെയുടെ ജാമ്യഹര്‍ജിയും തള്ളിയിട്ടുണ്ട്.

ലഖിംപുര്‍ ഖേരി ആക്രമണവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്രയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേശമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലയച്ചു.

അതേസമയം കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ഇതുവരെ ആറ് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
 
അതിനിടെ കേന്ദ്രമന്ത്രി അജയ് മിശ്രയെ നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതിയെ കണ്ടു. ലഖീംപൂര്‍ കൂട്ടക്കൊലയെ കുറിച്ച്‌ രണ്ട് സിറ്റിംഗ് ജഡ്ജിമാര്‍ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.