ല​ഖിം​പു​ർ കൂ​ട്ട​ക്കൊ​ല: ആ​ശി​ഷ് മി​ശ്ര ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ

gj
 

ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​രെ വാ​ഹ​നം​ക​യ​റ്റി​ക്കൊ​ന്ന കേ​സി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ആ​ശി​ഷ് മി​ശ്ര​യെ ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

ഇന്നലെ രാവിലെ വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. പൊലീസ് വലയത്തിൽ, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കൽ, ക്രിമിനൽ ​ഗൂഢാലോചനയടക്കം എട്ട് ​ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്ന് തെളിയിക്കാനാകുമെന്നാണ് ആശിഷ് മിശ്ര പറയുന്നത്.

ആ​ദ്യ​ത്തെ നോ​ട്ടീ​സി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​യ ആ​ശി​ഷ് മി​ശ്ര​യ്ക്ക് ര​ണ്ടാ​മ​തും നോ​ട്ടീ​സ് അ​യ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ഹാ​ജ​രാ​യ​ത്. സം​ഭ​വ​വു​മാ​യി ബ ​ന്ധ​പ്പെ​ട്ട ര​ണ്ടു പേ​രു​ടെ അ​റ​സ്റ്റി​നു ശേ​ഷ​മാ​ണു ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ആ​ശി​ഷി​നു പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട സു​പ്രീം​കോ​ട​തി, യു​പി പോ​ലീ​സി​നോ​ട് ആ​ശി​ഷ് മി​ശ്ര​യെ ചോ​ദ്യം ചെ​യ്യു​ന്ന​തു വൈ​കു​ന്ന​തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഉ​ന്ന​ത ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും നി​യ​മം ഒ​രു​പോ​ലെ​യാ​ണെ​ന്നും കേ​സി​ൽ ഉ​ന്ന​ത​ർ ആ​രൊ​ക്കെ​യു​ണ്ടെ​ങ്കി​ലും നി​യ​മം ന​ട​പ്പാ​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ക​ർ​ശ​ന നി ​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.