ലക്ഷദ്വീപ് ;ബിജെപി ദേശീയ നേതൃത്വവും ദ്വീപ് നേതൃത്വവുമായി ഇന്ന് ചർച്ച

bjp

ലക്ഷദ്വീപ് വിഷയത്തിൽ ബിജെപി ദേശീയ നേതൃത്വം ദ്വീപ് നേതൃത്വവുമായ ഇന്ന് ചർച്ച നടത്തും. ബിജെപിയെ പ്രതിനിധീകരിച്ച് ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഉപാധ്യക്ഷൻ എ പി അബ്ദുള്ളയും ചർച്ചയിൽ പങ്കെടുക്കും. ലക്ഷദ്വീപിൽ നിന്നുള്ള ബിജെപി പ്രതിനിധികൾ ചർച്ചയിൽ അവരുടെ നിലപാട് വ്യക്തമാക്കും. അതിന് ശേഷമായിരിക്കും ദേശീയ നേതൃത്വം തീരുമാനം അറിയിക്കുക. 

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ ഭരണ പരിഷ്‌കാരങ്ങളിൽ ബിജെപിയിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണ് നിലനിൽക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററെ പിന്തുണച്ച് ഒരു വിഭാഗം കേന്ദ്രത്തിനൊപ്പവും പുതിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഭൂരിഭാഗവും നിലകൊള്ളുന്നു. ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം കേന്ദ്രം നിലപാട് കൈക്കൊള്ളണമെന്നാണ് അവരുടെ ആവശ്യം.