ബെംഗളൂരു: ചന്ദ്രനില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ലാന്‍ഡര്‍ ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഇമേജര്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് പൂര്‍ത്തിയാക്കിയത്.
ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ലാന്‍ഡര്‍ ഇമേജ് ക്യാമറ ചന്ദ്രന്റെ ചിത്രം പകര്‍ത്തിയത് ഇങ്ങനെയാണ് എന്ന അടിക്കുറിപ്പോടെയാണ് ഐഎസ്ആര്‍ഒ വീഡിയോ പങ്കുവെച്ചത്. ചന്ദ്രോപരിതലത്തിലെ അഗാധമായ ഗര്‍ത്തങ്ങളും മറ്റും ദൃശ്യമാകുന്ന രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.
ദൗത്യത്തിലെ എല്ലാ പ്രവര്‍ത്തനവും മുന്‍നിശ്ചയിച്ച പ്രകാരം നടക്കുന്നുണ്ടെന്നും എല്ലാ സംവിധാനവും സാധാരണ നിലയിലാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ലാന്‍ഡറിലെ പേലോഡുകളായ (ശാസ്ത്രീയ ഉപകരണങ്ങള്‍) ഇല്‍സ, രംബ, ചാസ്‌തെ എന്നിവ ഇന്ന് ഓണ്‍ ചെയ്തതായും ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന റോവര്‍ പ്രവര്‍ത്തനം ആരംഭിച്ചതായും ഐഎസ്ആര്‍ഒ സാമൂഹിക മാധ്യമമായ എക്‌സിലൂടെ വ്യക്തമാക്കി. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ഷേപ്പ് പേലോഡ് ഞായറാഴ്ച ഓണ്‍ ചെയ്യുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
അതേസമയം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം ആരംഭിച്ചു. റോവര്‍ മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ലാന്‍ഡര്‍ മൊഡ്യൂള്‍ പേലോഡുകളായ ILSA, RAMBHA, ChaSTE എന്നിവ ഇന്ന് ഓണ്‍ ചെയ്തതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഒരു ലൂണാര്‍ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമാണ് റോവര്‍ പര്യവേഷണം നടത്തുക. ലാന്‍ഡറും റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക.
സെക്കന്‍ഡില്‍ ഒരു സെന്റിമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ നാവിഗേഷന്‍ ക്യാമറകള്‍ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകള്‍ സ്‌കാന്‍ ചെയ്യും. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവര്‍ 14 ദിവസങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനരഹിതമാകാനുള്ള കാരണം.
ഈ പതിനാല് ദിനങ്ങളില്‍ റോവര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ ശാസ്ത്രജ്ഞര്‍ ലാന്‍ഡറില്‍ നിന്നും ലോവറില്‍ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളില്‍ നിന്നും വരുന്ന ഡാറ്റാ വിശകലനം ചെയ്യാന്‍ തുടങ്ങും. ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനില്‍ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തില്‍ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാന്‍ മൂന്ന് പേടകം പഠിക്കുക.
ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ബുനധാഴ്ച വൈകീട്ട് 6.04നാണ് ലാന്‍ഡര്‍ ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. ഇതോടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം