ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരം പിടികൂടി

y
ശ്രീനഗർ; ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരം പിടികൂടി.ജമ്മു കശ്മീരിലെ കുപ് വാരയിൽ നിന്നാണ്  ആയുധങ്ങളുടെ ശേഖരം പിടികൂടിയത് . ബിഎസ്എഫും ജമ്മു കശ്മീർ പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ എ കെ 47 തോക്ക്, 790 വെടിയുണ്ടകൾ, മൂന്ന് ഗ്രെനേഡുകൾ, എട്ട് ഡിറ്റോനേറ്ററുകൾ എന്നിവയാണ് പിടികൂടിയത്.

അതേസമയം അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇനിയൊരു സർജിക്കൽ സ്ട്രൈക്കിന് മടിയില്ലെന്നും പാകിസ്താന് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെയും കീഴിൽ നടന്ന പ്രധാനചുവടുവെപ്പായിരുന്നു സർജിക്കൽ സ്‌ട്രൈക്കെന്നും അദ്ദേഹം പറഞ്ഞു.