ഡല്‍ഹിയില്‍ വന്‍ ലഹരി മരുന്ന് വേട്ട: 2500 കോടിരൂപ വില വരുന്ന ഹെറോയിന്‍ പിടികൂടി

drug

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. 2500 കോടിരൂപ വില വരുന്ന 350 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികെയാണ്.