നിയസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രവർത്തക സമിതി ഹൈദരബാദിൽ ആരംഭിച്ചു

google news
congress
 

ഹൈദരബാദ്: നിയസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വിജയിക്കാനുള്ള തന്ത്രങ്ങൾ ആലോചിക്കാൻ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി ഹൈദരാബാദിൽ ആരംഭിച്ചു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എകെ ആന്റണി, ശശി തരൂർ, രമേശ് ചെന്നിത്തല ഉൾപ്പെടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തി. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളെ പൊള്ളയായ മുദ്രാവാക്യങ്ങൾ കൊണ്ട് മൂടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഖാര്ഗെ പറഞ്ഞു.

എല്ലാ മേഖലയിലും സർക്കാർ പരാജയമാണ്. വർഗീയതയെ തടുക്കുന്ന കാര്യത്തിലും പരാജയമാണ്. മണിപ്പൂരിലെ തീ ഹരിയാനയിലെ നൂഹ് വരെ എത്തിക്കുകയാണ് സർക്കാർ ചെയ്തത്. ചൈനീസ് കടന്നു കയറ്റം കേന്ദ്രസർക്കാറിന്റെ അശ്രദ്ധമൂലമാണ്. രാജ്യത്ത് തൊഴില്ലാഴ്മ രൂക്ഷമാണ്. രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി അതീവ അപകടാവസ്ഥയിലാണ്. അതുകൊണ്ട് തന്നെ രാജ്യം മോദി സർക്കാരിൽ നിന്ന് രക്ഷ തേടുന്ന സാഹചര്യമാണുള്ളത്.

ഇത് തിരിച്ചറിഞ്ഞു കൊണ്ട് വളരെ ശക്തമായ നയപരിപാടികളിലൂടെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും തുടർന്നുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലേക്കും മുന്നോട്ടു പോകണം. ഇൻഡ്യ മുന്നണി വളരെ പ്രതീക്ഷയിൽ വളർന്നു വരുന്നുവെന്നും ഖാർഗെ പറഞ്ഞു.

നിലവിൽ രാജസ്ഥാനിലും ചത്തീസ്ഗഡിലും കോൺഗ്രസിന് ഭരണമുണ്ട് അതേസമയം മധ്യപ്രദേശ്, തെലങ്കാന, മിസോറാം സ്ഥലങ്ങളിൽ കൂടി ഇത്തവണ ഭരണം പിടിച്ചെടുക്കാനാണ്് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്.

 CHUNGATHE

അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ സമ്പൂര്‍ണ്ണയോഗം ശനിയാഴ്ച ചേരും. പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ നിയമ നിര്‍മ്മാണ നീക്കം ഉണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായി.  

തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ട പുറത്ത് വിട്ടെങ്കിലും പ്രതിപക്ഷം ഇപ്പോഴും സര്‍ക്കാരിനെ വിശ്വാസത്തിലെടുത്തിട്ടില്ല. വിവാദ വിഷയങ്ങള്‍ അജണ്ടകളാകാമെന്നാണ് പ്രതിപക്ഷം കണക്ക് കൂട്ടുന്നത്. എന്നാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കാനിടയില്ലെന്ന് ഏറെക്കുറെ വ്യക്തമാകുകയാണ്. പാര്‍ലമെന്‍റ് സമ്മേളനം കഴിയുന്നതിന്‍റെ പിറ്റേന്നാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണയോഗം ചേരുന്നത്. പിന്മാറിയ അധിര്‍ രഞ്ജന്‍ ചൗധരി ഒഴികെ സമിതിയിലെ ഏഴംഗങ്ങളും പങ്കെടുക്കുമെന്നാണ് വിവരം. 

ഭരണഘടനയിലും, ജനപ്രാതിനിധ്യനിയമത്തിലും വരുത്തേണ്ട മാറ്റങ്ങളടക്കം ചര്‍ച്ചയില്‍ വരും. പൂര്‍ണ്ണ ചിത്രം സര്‍ക്കാരിന്  നല്‍കണമെങ്കില്‍ സമിതിക്ക് വീണ്ടും യോഗങ്ങള്‍ ചേരേണ്ടി വരും. 

 

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം