പാക്ക് ചാരന്മാരുമായി ബന്ധം; ഉത്തർപ്രദേശിൽ സൈനിക ഉദ്യോ​ഗസ്ഥർ അറസ്റ്റിൽ

ds

ന്യൂഡൽഹി;പാക്കിസ്ഥാൻ ചാരന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഉത്തർപ്രദേശിൽ സേന ഉദ്യോഗസ്ഥർ പിടിയിൽ. സേന ഉദ്യോഗസ്ഥരെ വലയിലാക്കി ഇന്ത്യയുടെ സൈനിക വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ഏജൻസികൾ കുറച്ചു വർഷങ്ങളായി ശ്രമിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ഇത്തരം ഏജൻസികളെ നിരന്തരമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിന്റെ ഭാഗമായി ആഗ്രയിലെ ചില സൈനിക ഉദ്യോഗസ്ഥർ അനധികൃതമായ പാക് ചാരൻമാരുമായി ആശയ വിനിമയം നടത്തിയതായി കണ്ടെത്തിയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.