മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
Fri, 10 Mar 2023

ന്യൂ ഡല്‍ഹി: മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും.
ഡല്‍ഹിയിലെ സിബിഐ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം, കഴിഞ്ഞദിവസം മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് സിസോദിയയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല.