ലോക്ക്ഡൗൺ ഇളവ്; പുതുച്ചേരിയിൽ സ്കൂളുകളും കോളേജുകളും പ്രവർത്തിക്കും

lo

പുതുച്ചേരി; പുതുച്ചേരിയിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു.ഇതേതുടർന്ന്  സ്കൂളുകളും കോളേജുകളും ജൂലൈ 16 മുതൽ തുറന്ന് പ്രവർത്തിക്കാം. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ തുറക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി എൻ. രംഗസ്വാമി അറിയിച്ചു.

അതേസമയം പുതുച്ചേരിയിൽ കൊവിഡ്‌ കേസുകളിൽ കുറവുണ്ടായതിനെ തുടർന്നാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 145 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ആരോഗ്യ കുടുംബക്ഷേമ സേവന ഡയറക്ടർ എസ്. മോഹൻ കുമാർ പറഞ്ഞു.