തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നീട്ടി; ജൂൺ 14 വരെ നിയന്ത്രണങ്ങൾ തുടരും

lockdon

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ  നീട്ടി തമിഴ്നാട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഉന്നതതല യോഗത്തിന് ശേഷം നിയന്ത്രണങ്ങൾ ജൂൺ 14  വരെ നീട്ടിയതായി അറിയിച്ചത്. ഇളവുകളോടെയാണ് ഇത്തവണ ലോക്ക് ഡൗൺ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും കൂടുതൽ നിയന്ത്രണം നൽകും. പലചരക്ക് കട,പച്ചക്കറി കട,ഇറച്ചി,മീൻ വിൽക്കുന്ന കടകൾ എന്നിവ രാവിലെ ആറ്  മുതൽ അഞ്ചു മണി  വരെ എല്ലാ ജില്ലകളിലും തുറക്കാൻ അനുമതിയുണ്ട്. സർക്കാർ സ്ഥാപനങ്ങൾ 30  ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും.