കര്‍ണാടകയില്‍ ലോക്ക്​ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി

lockdown

ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാപനം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂ​ണ്‍ 14 ന് ​പു​ല​ര്‍​ച്ചെ ആ​റ് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ട്ടി​യ​താ​യി മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യ​ദ്യൂ​ര​പ്പ അ​റി​യി​ച്ചു. സാ​േങ്കതിക ഉപദേശക സമിതിയുടെ നിര്‍ദേശപ്രകാരമാണ്​ തീരുമാനമെന്ന്​ മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ പറഞ്ഞു. ഇതോടൊപ്പം കോവിഡ്​ 19 ദുരിതാശ്വാസത്തിനായി 500 കോടിയുടെ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ബുധനാഴ്​ച മന്ത്രിമാരും ഉന്നത ഉദ്യോഗസ്​ഥരും പ​െങ്കടുത്ത കോവിഡ്​ അവലോകന യോഗത്തിന്​ പിന്നാലെയാണ്​ ലോക്ക്​ഡൗണ്‍ ഒരാഴ്​ച കൂടി നീട്ടിയത്​. 

പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യും പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ 5,000ത്തി​ല്‍ താ​ഴെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മേ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സാ​ധി​ക്കൂ​യെ​ന്ന് സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ കോ​വി​ഡ് ടെ​ക്‌​നി​ക്ക​ല്‍ അ​ഡ്വൈ​സ​റി ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.

ആദ്യഘട്ടത്തില്‍ മേയ്​ 10 മുതല്‍ 24 വരെയും തുടര്‍ന്ന്​ ജൂണ്‍ ഏഴുവരെയുമായിരുന്നു ലോക്ക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്​. ടെസ്​റ്റ്​ പോസിറ്റിവിറ്റി റേറ്റ്​ ഉയര്‍ന്നുതന്നെ തുടരുന്നതാണ്​ ലോക്ക്​ഡൗണ്‍ നീട്ടാന്‍ കാരണം.