നാഗാലാന്‍ഡില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 18 വരെ നീട്ടി

lockdown

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാഗാലാന്‍ഡില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 18വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഉന്നതതല സമിതിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം.

അതേസമയം, ചില ജില്ലകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.