പശ്ചിമ ബംഗാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉള്ള സാധനങ്ങൾ കവർച്ച ചെയ്തു; സുവേന്ദു അധികാരിക്ക് എതിരെ കേസ്

suvendhu

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉള്ള സാധനങ്ങൾ മോഷ്ട്ടിച്ചുവെന്ന് പരാതിയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിക്ക് എതിരെ കേസ് എടുത്തു പോലീസ് . പശ്ചിമ ബംഗാളിലെ പുർബ് മേദിനിപുർ ജില്ലയിലെ കാന്തി മുൻസിപ്പലാലിറ്റി ഗോഡൗണിൽ  നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എത്തിച്ച് ലക്ഷങ്ങൾ വിലയുള്ള വസ്തുക്കൾ കടത്തിയെന്നാണ് പരാതി.

മുൻസിപ്പൽ അഡ്മിനിസ്‌ട്രേറ്റീവ് ബോർഡ് അംഗം രാതനയാണ്  പരാതി നൽകിയത്. സുവേന്ദു അധികാരിയുടെ നിർദേശപ്രകാരം കഴിഞ്ഞ മെയ് 29 നു സുവേന്ദുവിന്റെ സഹോദരനും മുൻ മുൻസിപ്പൽ ചെയർമാനുമായ സൗമിന്ദു അധികാരി ഗോഡൗൺ പൂട്ട് തകർത്ത് സാധനങ്ങൾ മോഷ്ട്ടിച്ചുവെന്ന് പരാതിയിൽ പറയുന്നു.