ബംഗളൂരുവിൽ ലോറി കാറിലിടിച്ച് അപകടം; നാലു മരണം

ff
ബംഗളൂരു:ബംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കൊച്ചി സ്വദേശി ശിൽപ, കോഴിക്കോട് സ്വദേശി ഫാദിൽ , ആദർശ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്നലെ രാത്രി പത്തരയോടെ ഇലക്ടോണിക് സിറ്റിക്ക് സമീപം നൈസ് റോഡിലായിരുന്നു അപകടം. അമിത വേഗത്തിൽ വന്ന കണ്ടെയ്നർ ലോറി ആദ്യം വാഗണർ കാറിലിടിച്ചു. വാഗണർ മുന്നിലുള്ള മറ്റൊരു കാറിലും ഈ കാർ തൊട്ടു മുന്നിലുണ്ടായിരുന്ന ലോറിയിലും ഇടിച്ചാണ് അപകടം ഉണ്ടായത്.വാഗണർ കാറിലുണ്ടായിരുന്ന നാല് പേരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

നിരവധി പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാറുകൾ പൂർണമായും തകർന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. ഇലക്ട്രോണിക് സിറ്റി ഭാഗത്തുനിന്നും മൈസൂരു റോഡ് ഭാഗത്തേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന ടോൾ റോഡാണ് നൈസ് റോഡ്. ആൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.