മധ്യപ്രദേശ്​ കിണർ ദുരന്തം; മരണസംഖ്യ 11 ആയി

dhr

ഭോപാൽ: മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ കിണറ്റിൽ വീണ ബാലികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ബാലികയെ രക്ഷിക്കാൻ ശ്രമിക്കാൻ ഒരുമിച്ച്​ കൂടിയ ജനങ്ങളുടെ ഭാരം താങ്ങാൻ കഴിയാതെ കിണറിന്‍റെ മുൻഭാഗം തകർന്ന്​ 30 പേർ കിണറ്റിൽ വീഴുകയായിരുന്നു.

കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ഏ​താ​നും പേ​ർ കി​ണ​റ്റി​ലി​റ​ങ്ങി. മ​റ്റു​ള്ള​വ​ർ കി​ണ​റി​ൻ​ക​ര​യി​ൽ തി​ങ്ങി​ക്കൂ​ടി​നി​ന്നു. 50 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ ഇ​രു​പ​ത് അ​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു.മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. അ​ഞ്ച് ല​ക്ഷം രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നും അ​റി​യി​ച്ചു.