ഭർത്താവിനെ ഗാർഹിക പീഡനത്തിന് ഇരയാകുന്ന ഭാര്യയെ ശിക്ഷിക്കാൻ നിയമം ഇല്ലാത്തത് ദൗർഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി

court

ചെന്നൈ: ഭർത്താവിനെ ഗാർഹിക പീഡനത്തിന് ഇരയാകുന്ന ഭാര്യയെ ശിക്ഷിക്കാൻ നിയമം ഇല്ലാത്തത് ദൗർഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എസ്.വൈദ്യനാഥന്റേതാണ് പരാമർശം. ഭാര്യ സമർപ്പിച്ച ഗാർഹിക പീഡന പരാതിയിൽ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട മൃഗഡോക്ടർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു വിലയിരുത്തൽ.

വിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങൾക്ക് അംഗീകാരം നൽകിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും കോടതി വിലയിരുത്തി. ഭാര്യ ഒറ്റപെടുത്തുവെന്ന് ആരോപിച്ച് 2015-ൽ സമർപ്പിച്ച ഹർജിയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ കുടുംബകോടതി വിവാഹ മോചനം അനുവദിച്ചിരുന്നു.

വിവാഹ മോചന ഉത്തരവിന് നാല്  ദിവസം മുൻപ് ഭാര്യ ഡോക്ടർക്ക് എതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകി. ഈ കേസിന്റെ പേരിൽ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. വിവാഹ മോചന കേസിൽ വിധിയുണ്ടാകുമെന്ന് മനസിലാക്കി ഭർത്താവിനെ ദ്രോഹിക്കാൻ വേണ്ടിയാണ് ഗാർഹിക പീഡന പരാതി ഭാര്യ നൽകിയതെന്ന് വെക്തമായി. തുടർന്ന് ഡോക്ടറുടെ സസ്പെന്ഷന് റദ്ദാക്കി.