സംയുക്ത കിസാൻ മോർച്ചയുടെ മഹാ പഞ്ചായത്ത് ഇന്ന്

OY
ന്യൂ​ഡ​ൽ​ഹി: ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത് ചേരും.സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് പരിപാടി. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് മ​ഹാ​പ​ഞ്ചാ​യ​ത്തി​ന് ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത് ആ​ഹ്വാ​നം ചെ​യ്ത​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കി​ല്ല. ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​യ​മം ത​യാ​റാ​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ക​ർ​ഷ​ക​ർ​ക്കു വാ​ഗ്ദാ​നം ചെ​യ്ത ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന വി​വ​രം സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്തും.ല​ഖിം​പു​ർ ഖേ​രി​യി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്കു നീ​തി ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വും സ​മ്മേ​ള​ന​ത്തി​നു​ള്ള​താ​യി ടി​കാ​യ​ത് പ​റ​ഞ്ഞു.രാവിലെ 11 മണിയ്ക്ക് ചേരുന്ന യോഗത്തിൽ രാകേഷ് ടിക്കായത്ത് അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ സമരമാണ് ലഖ്നൗവിലെ കർഷക മഹാ പഞ്ചായത്ത്.