സംസ്ഥാനത്ത് ഒരിടത്തും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ

lockdown

മുംബൈ; സംസ്ഥാനത്ത് ഒരിടത്തും ലോക്ക് ഡൗൺ  നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര സർക്കാർ. നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന വിഷയം സർക്കാർ ആലോചിക്കുന്നുണ്ട്. ഈ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ 18  ജില്ലകളിൽ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് മന്ത്രി വിജയ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് എത്തിയത്. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തണോ  ദുർബലമാക്കണോ  എന്ന കാര്യത്തിൽ മാർഗനിർദേശം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.