മംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനി ജീവനൊടുക്കി

ag

മംഗളൂരു: മംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ചിറ്റാരിക്കൽ അരിമ്പയിലെ തൂമ്പുങ്കൽ ഝാൻസി-സതീഷ് ദമ്പതിമാരുടെ മകൾ നിന സതീഷ് (19) ആണ് മരിച്ചത്. മംഗളൂരു കൊളാസോ സ്കൂൾ ഓഫ് നഴ്സിങ്ങിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയാണ്.

ചൊവ്വാഴ്ച രാവിലെയാണ് വിദ്യാർഥിനിയെ ഹോസ്റ്റലിലെ ശൗചാലയത്തിന്റെ വെന്റിലേറ്ററിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മുറിയിൽ ഒരുമിച്ച് താമസിക്കുന്ന മറ്റു വിദ്യാർഥികൾ വിവരം ഹോസ്റ്റൽ അധികൃതരെ അറിയിക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച വിദ്യാർഥിനി ബുധനാഴ്ച രാവിലെ മരിച്ചു.