സിബിഐ വീണ്ടും ഓഫീസിൽ റെയ്ഡ് നടത്തിയെന്ന് സിസോദിയ; നിഷേധിച്ച് അന്വേഷണ ഏജൻസി

sisodia
 


ന്യൂഡല്‍ഹി: സി.ബി.ഐ തന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍ സിസോദിയയുടെ ആരോപണം സി.ബി.ഐ. നിഷേധിച്ചു.

സിബിഐ റെയ്ഡ് നടത്തിയെന്നും ഒന്നും കണ്ടെത്താനായില്ലെന്നുമാണ് സിസോദിയ ട്വീറ്റ് ചെയ്തത്. "എനിക്കെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല.  ഞാൻ തെറ്റൊന്നും ചെയ്യാത്തതിനാൽ ഒന്നും കണ്ടെത്തില്ല". സിസോദിയ ട്വീറ്റ് ചെയ്തു. 
 
അതേസമയം, ഒരു രേഖ ശേഖരിക്കാനാണ് സിസോദിയയുടെ ഓഫീസില്‍ സി.ബി.ഐ. സംഘം സന്ദര്‍ശനം നടത്തിയതെന്നും അത് റെയ്ഡ് ആയിരുന്നില്ലെന്നും സി.ബി.ഐ. വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
  
സിആർപിസി സെക്ഷൻ 91 പ്രകാരം, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ വ്യക്തിയോട് ആവശ്യപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ട്. ഈ വകുപ്പ് പ്രകാരം രേഖകൾ ഹാജരാക്കാൻ വ്യക്തിയുടെ സാന്നിധ്യം ആവശ്യമില്ല. സിബിഐ ഉദ്യോ​ഗസ്ഥരുടെ വരവിനെത്തുടർന്ന്  സിസോദിയയുടെ ഡല്‍ഹി വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി.