ആ​ര്‍​എ​സ്പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി മ​നോ​ജ് ഭ​ട്ടാ​ചാ​ര്യ തു​ട​രും

manoj bhattacharya rsp national general secretary
 

ന്യൂ​ഡ​ൽ​ഹി: ആ​ര്‍​എ​സ്പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ബം​ഗാ​ളി​ല്‍ നി​ന്നു​ള്ള മു​തി​ര്‍​ന്ന നേ​താ​വ് മ​നോ​ജ് ഭ​ട്ടാ​ചാ​ര്യ തു​ട​രും. ദേ​ശീ​യ സ​മ്മേ​ള​നം ഐ​ക​ക​ണ്ഠ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കേ​ര​ള​ത്തി​ല്‍ നി​ന്നും 20 പേ​ര​ട​ക്കം 53 അം​ഗ കേ​ന്ദ്ര ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ബി​ജെ​പി ക്കെ​തി​രെ ദേ​ശീ​യ ത​ല​ത്തി​ല്‍ ജ​നാ​ധി​പ​ത്യം മ​തേ​ത​ര ബ​ദ​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. മതേതര ജനാധിപത്യ മുന്നണിയുടെ കേന്ദ്ര ബിന്ദു ഇടത് പക്ഷം ആയിരിക്കണമെന്നാണ് രാഷ്ട്രീയ റിപ്പോര്‍ട്ടിന്റെ കാതല്‍.
 
    
മുന്‍ ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമിയുടെ മരണത്തെതുടര്‍ന്നാണ് നേരത്തെ മനോജ് ഭട്ടാചാര്യ ജനറല്‍ സെക്രട്ടറി ആയത്.