ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് നേതാവിനെ വധിച്ചു

mavoist

റായ് പൂർ; ഛത്തീസ്ഗഡിൽ തലയ്ക്ക് വൻ  തുക പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവിനെ വധിച്ചു. ഭൈരങ്കാവ് സ്വദേശിനി വയ്ക്കോ പെക്കോയെ ആണ് സുരക്ഷാ സേന വധിച്ചത്. രണ്ട്  ലക്ഷം രൂപയാണ് പോലീസ്  പെക്കോയുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. ദന്തേവാടയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് പെക്കോയെ വധിച്ചത്.

ഗുമൽനാർ ഗ്രാമത്തിലെ വനമേഖലയിൽ കമ്മ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയതായിരുന്നു സുരക്ഷാ സേന. തൊട്ട് പിന്നാലെ വനിതാ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. ഡിസ്ട്രിക്ട് റിസേർവ് ഗാർഡ് എസ് പി അഭിഷേക് പല്ലവയുടെ  നേതൃത്വത്തിലുള്ള സംഘമാണ് മേഖലയിൽ എത്തിയത്.