താനെയിലെ മാളിൽ വൻ തീപിടിത്തം

google news
massive fire in mumbai thane
 

മുംബൈ: മുംബൈ താനെയിൽ വൻ തീപിടിത്തം. ഗോഡ്ബന്ധർ റോഡിൽ രാത്രി എട്ടു മണിയോടെ ആണ് തീപിടിത്തമുണ്ടായത്. ഓറിയോൺ ബിസിനസ് പാർക്കിലാണ് തീപിടിച്ചിരിക്കുന്നത്. പല നിലകളിൽ തീ പടർന്നിട്ടുണ്ട്. 

രാത്രി 8.37ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് അറിയുന്നത്. പാർക്കിംഗ് നിലയിലെ കാറുകൾ എല്ലാം കത്തി നശിച്ചു. സിഎൻജി കാറുകൾ പൊട്ടിത്തെറിച്ചു. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വലിയ നിലയിലുള്ള തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്.  തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. 

ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷന്റെ റീജണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ മേധാവി അവിനാഷ് സാവന്ത് പറഞ്ഞു.

മാളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags