മെഡൽ നേട്ടം; പ്രവീൺ കുമാറിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

rg

ന്യൂഡൽഹി; ടോക്യോ പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ വെള്ളി നേടിയ പ്രവീൺ കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവീൺ കുമാറിന്റെ നേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുരുഷന്മാരുടെ ടി 64 വിഭാഗത്തിലാണ് പ്രവീൺ കുമാർ വെള്ളി നേടിയത്. 2.07 മീറ്ററാണ് പ്രവീൺ മറി കടന്നത്. ടോക്യോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ പതിനൊന്നാമത്തെ മെഡലാണിത്.