മെഡിക്കല്‍ എമര്‍ജന്‍സി: ദോഹയിലേക്ക് പുറപ്പെട്ട വിമാനം പാകിസ്ഥാനിലിറക്കി, ജീവന്‍ രക്ഷിക്കാനായില്ല

indigo

ന്യൂഡല്‍ഹി: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. യാത്രയ്ക്കിടെ നൈജീരിയന്‍ സ്വദേശിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യാത്രക്കാരന് വൈദ്യസഹായം ഉറപ്പാക്കാന്‍ കറാച്ചി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്  നടത്തിയത്. 

എന്നാല്‍ വിമാനത്താവളത്തില്‍ അടിയന്തര വൈദ്യ സഹായം നല്‍കാന്‍ എത്തിയ സംഘം മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹവുമായി വിമാനം ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുപറന്നു. അതേസമയം, യാത്രക്കാരന്റെ മരണത്തില്‍ ഇന്‍ഡിഗോ ദുഃഖം രേഖപ്പെടുത്തി.