മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് അയയ്ക്കും

mehul

ന്യൂഡൽഹി: മേഹുൽ ചോക്‌സിയെ ഇന്ത്യയിലേക്ക് അയക്കാമെന്ന് ഡൊമിനിക്ക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തട്ടി കൊണ്ട് വന്നെന്ന് ചോക്സിയുടെ  വാദം  ഡൊമിനിക്ക നിഷേധിച്ചു. 13,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുൽ  ചോക്‌സിക്ക് വേണ്ടി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി  ഡൊമിനിക്ക ഹൈക്കോടതി പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ചോക്‌സിയെ ഇന്ത്യയിലേക്ക് അയക്കാമെന്ന്  ഡൊമിനിക്ക സർക്കാർ കോടതിയെ അറിയിച്ചു. മെഹുൽ  ചോക്‌സി ആന്റിഗ്വ  പൗരൻ ആണെന്നും  ഡൊമിനിക്കയിലേക്ക് തട്ടി കൊണ്ട് വരുകയായിരുന്നുവെന്നും കോക്സിയുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് ചോക്‌സിയെ അറസ്റ്റ് ചെയ്തതെന്ന്  ഡൊമിനിക്ക പോലീസ് പറഞ്ഞു.