ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരം

jmagc

ന്യൂഡല്‍ഹി : ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന് കീഴിലുള്ള ഗ്രീവിയന്‍സ് കൗണ്‍സിലിന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ  അംഗീകാരം.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ (ഡിജിറ്റല്‍ മീഡിയ) ഉള്‍പ്പെടെ നടപ്പാക്കേണ്ട കോഡ് ഓഫ് എത്തിക്സിലെ സ്വയം നിയന്ത്രണ ബോഡി രൂപീകരണത്തില്‍ ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍  ഗ്രീവന്‍സ് കൗണ്‍സിലിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.

ജേര്‍ണലിസ്റ്റ് ആന്‍ഡ്  മീഡിയ അസോസിയേഷന്റെ കീഴില്‍   രൂപീകരിച്ച ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍  ഗ്രീവന്‍സ് കൗണ്‍സിലിനാണ് (JMAGC) കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രായലം, അനുമതി നല്‍കിയത്. ഇന്ത്യയില്‍ തന്നെ ആകെ 10 ഗ്രീവന്‍സ് കൗണ്‍സില്‍ സമിതികള്‍ക്കാണ് മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇതോടെ ജേര്‍ണലിസ്റ്റ് മീഡിയ അസോസിയേഷന്‍   അംഗങ്ങളായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്  കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.

ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷനില്‍  അംഗങ്ങളായിട്ടുള്ള അംഗീകൃത  ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും വാര്‍ത്തകളും വിദഗ്ദ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാകും. നിലവിലുള്ളതും ഇനി പുതുതായി ആരംഭിക്കുന്നതുമായ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും സ്വയം നിയന്ത്രണ സമിതിയില്‍ അംഗമാകേണ്ടത് നിര്‍ബന്ധമാണ്.

പുതുതായി ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷനില്‍  അംഗമാകാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും, യൂട്യൂബ് ചാനലുകള്‍ക്കും www.jmaindia.org എന്ന വെബ് സൈറ്റ് വഴിയോ,  9744078923, 9288018007 എന്നീ  ഫോണ്‍ നമ്പറുകള്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്.വാര്‍ത്ത വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുക.