പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; അതിന്‍റെ വക്താക്കൾക്കൊപ്പമിരുന്ന് ചർച്ചയില്ല: എസ്. ജയശങ്കർ

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് ജയശങ്കർ. തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ യോഗത്തിന് ശേഷമാണ് വിമർശനം.
എസ്.സി.ഒയുടെ അംഗരാജ്യത്തിന്റെ വിദേശകാര്യമന്ത്രി എന്ന നിലയ്ക്ക് ബിലാവല്‍ ഭൂട്ടോയ്ക്ക് പരിഗണന നല്‍കിയിട്ടുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. പാകിസ്താന്‍ മുഖ്യകേന്ദ്രമായുള്ള ഭീകരവാദ വ്യവസായത്തിന്റെ പ്രചാരകന്‍, ന്യായീകരണവാദി, വക്താവ് എന്നീ നിലകളിൽ ബിലാവലിന്റെ നിലപാടുകളെ എസ്.സി.ഒ. യോഗത്തില്‍വെച്ചുതന്നെ ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി.
യോഗത്തിൽ ജൂലൈയിൽ നടക്കുന്ന ഉച്ചകോടിയുടെ അജണ്ട രൂപരേഖയായി. തീവ്രവാദത്തെ അമർച്ച ചെയ്യുന്നതിൽ ചർച്ച നടന്നു. തീവ്രവാദത്തിലെ ചെയ്തികളിലൂടെ പാകിസ്ഥാൻ്റെ വിശ്വാസ്യത കൂടുതൽ നഷ്ടമാകുന്നു എന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട ബിലാവലിൻ്റെ പ്രതികരണം തള്ളുന്നു. തീവ്രവാദം പാകിസ്ഥാനിൽ വ്യവസായമായിരിക്കുന്നു.
തീവ്രവാദത്തിൻ്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയത്. ബിലാവലിൻ്റെ നിലപാടുകളെ യോഗത്തിൽ ശക്തിയുക്തം എതിർത്തു. ഉഭയകക്ഷി ചർച്ച സാധ്യതയും എസ് ജയ്ശങ്കർ തള്ളിക്കളഞ്ഞു.
ഭീകരവാദത്തിന്റെ ഇരകള്‍, ഭീകരവാദം നടത്തുന്നവര്‍ക്കൊപ്പമിരുന്ന് ഭീകരവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്നും ജയശങ്കര്‍ പറഞ്ഞു. ഭീകരവാദത്തിന്റെ ഇരകള്‍ സ്വയം പ്രതിരോധിക്കും. ഭീകരവാദത്തിനെതിരേ പ്രവര്‍ത്തിക്കും. അവര്‍ അതിനെ ചോദ്യം ചെയ്യുകയും നിയമവിരുദ്ധമാക്കുകയും ചെയ്യും. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.