പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; അധ്യാപകന് നേരെ കരി ഓയിലൊഴിച്ച് കുട്ടിയുടെ കുടുംബം

google news
teacher

ജയ്പൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് അധ്യാപകന് നേരെ കരി ഓയിലൊഴിച്ച് കുട്ടിയുടെ കുടുംബം. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രദേശത്തെ സർക്കാർ സ്കൂൾ അധ്യാപകനായ രാജേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

enlite ias final advt

രാജേഷ് തന്‍റെ വിദ്യാർഥിനിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. കുട്ടിയുടെ മൊഴിക്ക് പിന്നാലെ രാജേഷിനെ കുട്ടിയുടെ കുടുംബം സ്കൂളിലെത്തി മർദിക്കുകയും പിന്നാലെ ഇയാളുടെ തലയിലും മുഖത്തും കരി ഓയിൽ ഒഴിക്കുകയുമായിരുന്നു. ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

അതേസമയം സംഭവത്തിൽ തന്നെ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ കുടുംബത്തിനെതിരെ അധ്യാപകനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അധ്യാപകന്റെ പരാതിയിൽ  അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം