പിപിഇ കിറ്റ് ധരിച്ച് എംകെ സ്റ്റാലിന്‍; കോവിഡ് രോഗികളെ സന്ദര്‍ശിച്ചു

mk stalin

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡ് സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പപിഇ കിറ്റ് ധരിച്ചെത്തിയ അദ്ദേഹം  കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും ഇ എസ് ഐ ആശുപത്രിയിലെയും കോവിഡ് വാര്‍ഡുകള്‍ സന്ദര്‍ശിച്ചു. 

ഡോക്ടര്‍മാര്‍ അടക്കമുള്ള മുന്‍നിര പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ആത്മവിശ്വാസം പകരാനാണ് വാര്‍ഡുകള്‍ സന്ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ആദ്യമായാണ് മുഖ്യമന്ത്രി കൊവിഡ് രോഗികളെ നേരിട്ട് ആശുപത്രയിലെത്തി കാണുന്നത്. മരുന്നുകള്‍ക്ക് പുറമെ, ആശ്വസിപ്പിക്കലുകളും ചേര്‍ത്തുപിടിക്കലുകളും രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ ആത്മവിശ്വാസം പകരുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.