ന്യൂഡൽഹി: ട്രെയിനിൽ അടിവസ്ത്രം മാത്രമിട്ട് ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല് യാത്ര ചെയ്തത് വിവാദമായി. സ്ത്രീ യാത്രക്കാർ ഉൾപ്പെടെ ഉണ്ടായിരുന്ന കമ്പാർട്ട്മെന്റിലെ എംഎൽഎയുടെ പ്രവർത്തി ചോദ്യം ചെയ്ത സഹയാത്രികനെ എംഎൽഎ അസഭ്യം പറഞ്ഞെന്നും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ബീഹാറിൽ നിന്നുള്ള എംഎൽഎയാണ് ഗോപാല്‍ മണ്ഡല്,
വ്യാഴാഴ്ച രാത്രി പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസില്‍ കമ്പാർട്ട്മെന്റിലൂടെ അടിവസ്ത്രം മാത്രം ധരിച്ച് നടന്നത്. അതേസമയം, തന്റെ വയറിന് സുഖമില്ലായിരുന്നെന്നും തിടുക്കത്തിൽ ശൗചാലയത്തിൽ പോയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് എംഎൽഎയുടെ വിശദീകരണം. താൻ സഹയാത്രികരോട് മോശമായി സംസാരിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
#WATCH I was only wearing the undergarments as my stomach was upset during the journey: Gopal Mandal, JDU MLA, who was seen in undergarments while travelling from Patna to New Delhi on Tejas Rajdhani Express train yesterday pic.twitter.com/VBOKMtkNTq
— ANI (@ANI) September 3, 2021
കമ്പാർട്ട്മെന്റിലുണ്ടായിരുന്ന പ്രഹദ് പാസ്വാൻ എന്നയാളാണ് എംഎൽഎയുടെ പ്രവൃത്തിയെ ചോദ്യം ചെയ്തത്. എംഎല്‍എയാണ് എന്നറിയാതെയാണ് താന്‍ ചോദ്യം ചെയ്തതെന്നും ക്ഷുഭിതനായ അദ്ദേഹം തന്റെ സഹോദരിയേയും അമ്മയേയും ചേര്‍ത്ത് അസഭ്യം പറഞ്ഞെന്നും പ്രഹദ് പരാതിപ്പെടുന്നു. തനിക്കൊപ്പം നിന്ന മറ്റ് യാത്രക്കാരെ തല്ലുമെന്നും വെടിവെക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പ്രഹദ് പാസ്വാൻ പറയുന്നു.
ഇയാൾ സംഭവത്തിൽ ആർ പി എഫിന് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഗോപൽ മണ്ഡലിനെ പിന്നീട് മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്.
Comments