ആൾക്കൂട്ട ആക്രമണം; ത്രിപുരയിൽ ഇനി റിപ്പോർട്ട് ചെയ്യില്ലെന്ന് മാധ്യമപ്രവർത്തകൻ

rtr
ത്രിപുരയിൽ ടിഎംസി നേതാവ് സയോണി ഘോഷിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെതിരെ ആൾക്കൂട്ടഅക്രമണം. ഒരു വനിതാ മാധ്യമപ്രവർത്തകയ്ക്കും മർദ്ദനമേറ്റു.

ഈസ്റ്റ് അഗർത്തല വനിതാ പോലീസ് സ്റ്റേഷന് സമീപം  ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം.മാധ്യമപ്രവർത്തകൻ അലി അക്ബർ ലഷ്‌കറിന് നേരെയാണ് അക്രമണമുണ്ടായത്. സയോണിയുടെ അറസ്റ്റിനെക്കുറിച്ച് കുനാൽ ഘോഷുമായി അഭിമുഖം നടത്താൻ താനും മറ്റ് മാധ്യമപ്രവർത്തകരും കാത്തിരിക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്ന്  അലി പറഞ്ഞു.

അലിയുടെ വാക്കുകൾ,

“ഇരുനൂറോളം പേരടങ്ങുന്ന ഒരു സംഘം, പലരും ഹെൽമറ്റ് ധരിച്ച്, ഹോക്കി സ്റ്റിക്കുകളും വടികളും ലാത്തികളും വഹിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.അവർ ടിഎംസി പ്രവർത്തകർ ഉൾപ്പെടെ പുറത്തുള്ള ആളുകളെ മർദ്ദിക്കാൻ തുടങ്ങി, പോലീസ് സ്റ്റേഷനിൽ പ്രവേശിച്ച് ഉള്ളിലെ സാധനങ്ങൾ തകർക്കാൻ തുടങ്ങി, പോലീസുകാരെ പോലും മർദ്ദിക്കാൻ തുടങ്ങി."

താൻ ജോലി ചെയ്തിരുന്ന വാർത്താ ചാനലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ നിമിഷം ലാത്തിയും പ്രഹരവും നേരിട്ടത് അലി ഓർമിച്ചു."എന്റെ തലയിലും കണ്ണിലും വല്ലാതെ രക്തസ്രാവം തുടങ്ങി, എന്റെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ട്."അവർ എനിക്ക് ചുറ്റും കൂടി, അവർ ഞങ്ങളുടെ ബൂം മൈക്ക് മൂന്ന് കഷണങ്ങളായി തകർത്തു.

“നിങ്ങൾ എന്തിനാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് ഞാൻ അവരോട് പറഞ്ഞു, ഞാൻ ഒരു റിപ്പോർട്ടർ മാത്രമാണ്, സഹപ്രവർത്തകനായ മാമോണിയുടെ സുരക്ഷയ്ക്കും താൻ ഭയപ്പെടുന്നുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് വാൻഗാർഡ്, ടൈംസ് 24 എന്നീ ന്യൂസ് പോർട്ടലുകളിൽ യഥാക്രമം ജോലി ചെയ്യുന്ന മിൽത്തൻ ധർ, ബപൻ ദാസ് എന്നീ രണ്ട് മാധ്യമപ്രവർത്തകരും അക്രമത്തിൽ ആക്രമിക്കപ്പെട്ടു.ജനക്കൂട്ടം എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ബാപ്പനെ, "ഹെൽമെറ്റ് ധരിച്ച് മുഖം തുണികൊണ്ട് മറച്ച" ആൾക്കൂട്ടത്തിലെ ഒരാൾ വഴിയിൽ വച്ച് പിടികൂടി. തന്റെ തലയിൽ ലാത്തികൊണ്ട് അടിച്ചതായും കഴുത്തിനും പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തിൽ പ്രതികരണവുമായി നിരവധി മധ്യപ്രവർത്തകർ രംഗത്തെത്തി 
"ഇത് ഇന്ത്യയ്ക്കുള്ളിൽ സംഭവിക്കേണ്ട കാര്യമല്ല, ഇതൊരു റിപ്പബ്ലിക്കാണ്,ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഇത്തരം സംഭവങ്ങൾ ഞങ്ങൾ കേട്ടിട്ടുണ്ട്, എന്നാൽ ഇത് ഇവിടെ സംഭവിക്കാൻ പാടില്ലെന്ന് വനിതാ മധ്യപ്രവർത്തക " മാമോനി പറഞ്ഞു.