സഹകരണ സ്ഥാപനങ്ങള്‍ക്കായി പുതിയ മന്ത്രാലയം ആരംഭിച്ച് മോദി സര്‍ക്കാര്‍

lji

ന്യൂഡൽഹി: മന്ത്രിസഭ പുന:സംഘടനക്ക്​ മുന്നോടിയായി കേന്ദ്രസർക്കാർ പുതുതായി സഹകരണ മന്ത്രാലയം രൂപീകരിച്ചു​. 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന കാഴ്ചപ്പാടോടെയാണ്​ സർക്കാർ പുതിയ മന്ത്രാലയം രൂപീകരിച്ചത്​.രാജ്യത്തെ സഹകരണ മേഖലയ്ക്കായി നിയമപരമായതും, ഭരണപരമായതുമായ നയരൂപീകരണമാണ് ഈ മന്ത്രാലയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സഹകരണ മേഖലയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനം രാജ്യത്തിന് അത്യാവശ്യമാണ. അത് കര്‍ത്തവ്യത്തോടെ നിര്‍വഹിക്കാനും,അതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനും ഈ വകുപ്പ് വഴി ശ്രമിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. സഹകരണ മേഖലയിലെ ബിസിനസുകള്‍ സുതാര്യതയോടെ നടത്തിക്കൊണ്ടുപോകാനും, മള്‍‍ട്ടി സ്റ്റേറ്റ് കോര്‍പ്പറേറ്റീവുകളെ ഉണ്ടാക്കിയെടുക്കാനും കേന്ദ്ര സഹകരണ മന്ത്രാലയം ശ്രമിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.