കള്ളപ്പണം വെളുപ്പിക്കൽ; പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ രണ്ട് കുറ്റപത്രങ്ങൾ

google news
pfi
 

കള്ളപ്പണം വെളുപ്പിക്കലുമായി പോപ്പുലർ ഫ്രണ്ട് സംഘടനയ്ക്കുള്ള ബന്ധമാണ്  ഇ ഡി പരിശോധിക്കുന്നത്.  മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് പിഎഫ്ഐ നേതാക്കളായ അബ്ദുള്‍ റസാഖ് പീടിയയ്ക്കല്‍, അഷറഫ് ഖാദിര്‍ എന്നിവര്‍ക്കെതിരേയും മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ടതുമായ രണ്ടു കുറ്റപത്രങ്ങള്‍ ആണ് പിഎഫ്ഐ നേതാക്കള്‍ക്കെതിരേ ഇഡി സമര്‍പ്പിച്ചിരിക്കുന്നത്.

ഹാഥ്രസ് സംഭവത്തിനു പിന്നാലെ വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്നാരോപിച്ച് പി.എഫ്.ഐ.യുടെ വിദ്യാര്‍ഥിസംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ  ഭാരവാഹികളുടെ പേരിലും സിദ്ദിഖ് കാപ്പന്റെപേരിലും കേസെടുത്തിരുന്നു. പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും ഉള്‍പ്പെടുത്തി.


അബ്ദുള്‍ റസാഖ് പീടിയയ്ക്കലും അഫറഫ് ഖാദിറും മറ്റു പി.എഫ്.ഐ. നേതാക്കളുമായും വിദേശ സ്ഥാപനങ്ങളിലുള്ളവരുമായും ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാര്‍ വില്ല വിസ്ത പ്രോജക്ട് വികസിപ്പിച്ചു എന്നതാണ് കുറ്റം. അബ്ദുള്‍ റസാഖ് പീടിയയ്ക്കലിന് സംഘടനയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളിലെ ഇത്തരത്തില്‍ സാമ്പത്തിക സഹായം ചെയ്യുന്ന സംഘടനകളെ പ്രതിനിധീകരിക്കുന്ന പ്രധാനവ്യക്തിയാണെന്നും ഏജന്‍സി ആരോപിക്കുന്നു. 

Tags